അജിങ്ക്യ രഹാനെയല്ല, ചെന്നൈ ബൗളിംഗാണ് പ്രശ്നം സൃഷ്ടിച്ചത് – മാര്‍ക്ക് ബൗച്ചര്‍

Sports Correspondent

അജിങ്ക്യ രഹാനെയും ക്ലാസ്സി ഇന്നിംഗ്സ് അല്ല മുംബൈയ്ക്ക് പ്രശ്നം സൃഷ്ടിച്ചത് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ബൗളിംഗ് ആണെന്ന് പറഞ്ഞ് മുംബൈ ഇന്ത്യന്‍സ് മുഖ്യ കോച്ച് മാര്‍ക്ക് ബൗച്ചര്‍.

Rahaneruturaj

ചെന്നൈയോടുള്ള തോൽവി മുംബൈുടെ ഐപിഎൽ 2023ലെ രണ്ടാമത്തെ തോൽവിയാണ്. ജഡേജ മൂന്നും മിച്ചൽ സാന്റനര്‍ 2 വിക്കറ്റും നേടിയപ്പോള്‍ മുംബൈ ബാറ്റിംഗിന് മേൽ ചെന്നൈ ബൗളിംഗ് പിടിമുറുക്കുകയായിരുന്നു.

157 എന്നത് ഈ വിക്കറ്റിൽ മികച്ച സ്കോറല്ലായിരുന്നുവെന്നും 180-190 എന്ന സ്കോര്‍ മത്സരഗതിയെ മാറ്റിയേനെ എന്നും ബൗച്ചര്‍ വ്യക്തമാക്കി.