ബെൻ സ്റ്റോക്സ് ചെന്നൈ സൂപ്പർ കിംഗ്സിൽ ക്യാമ്പിൽ എത്തി

Newsroom

ഐപിഎൽ 2023 സീസണിന് മുന്നോടിയായി ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ടീമിനൊപ്പം ചേർന്നു. ഇന്ന് ഒരു വീഡിയോയിലൂടെ ബെൻ സ്റ്റോക്സ് ക്യാമ്പിൽ എത്തിയതായി ക്ലബ് അറിയിച്ചു. കഴിഞ്ഞ ഐ‌പി‌എൽ 2023 ലേലത്തിൽ സി‌എസ്‌കെയുടെ എറ്റവും വലിയ ബൈ ആയിരുന്നു സ്റ്റോക്‌സ്. 16.25 കോടി നൽകിയാണ് താരത്തെ സി എസ് കെ സ്വന്തമാക്കിയത്. ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും ട്രാൻസ്ഫർ ആണ് ഇത്.

ബെൻ സ്റ്റോക്സ് 23 03 24 16 37 34 449

നാലു തവണ ഐ പി എൽ ചാമ്പ്യന്മാരായിട്ടുള്ള ചെന്നൈ ബെൻ സ്റ്റോക്സ് കൂടെ എത്തുന്നതോടെ ശക്തമായ ടീമാകും. ബെൻ സ്റ്റോക്സ്, ജഡേജ, മൊയീൻ അലി എന്നീ ടി20യിലെ മൂന്ന് വലിയ ഓൾ റൗണ്ടർമാർ ഇത്തവണ ഒരുമിച്ച് സി എസ് കെയ്ക്ക് വേണ്ടി ഇറങ്ങും. മൊയീൻ അലിയും സി എസ് കെയ്ക്ക് ഒപ്പം ചേർന്നു കഴിഞ്ഞു.

വീഡിയോ: