ക്രിക്കറ്റ് താരങ്ങൾ ബയോ ബബിളിൽ ആണ് എന്നത് വിഷമമായി പറയാൻ പാടില്ല എന്ന് മുംബൈ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. കൊറോണ കാലത്ത് ഭൂരിഭാഗം ജനങ്ങൾക്കും അവർ ആഗ്രഹിക്കുന്നത് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. എന്നാൽ ക്രിക്കറ്റ് താരങ്ങൾക്ക് അവർ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ ആകുന്നുണ്ട്. അതിൽ സന്തോഷിക്കണം എന്ന് രോഹിത് പറഞ്ഞു.
താൻ ക്രിക്കറ്റ് കളിക്കാൻ ആകുന്നതിൽ സന്തോഷവാൻ ആണ്. അതിനായി കുറച്ചൊക്കെ സഹിക്കാൻ തയ്യാറാണ്. ബയോ ബബിളും ആസ്വദിക്കാൻ പഠിക്കണം എന്നും രോഹിത് പറയുന്നു. അവസാന ഒരു വർഷമായുള്ള ബയോ ബബിളുകൾ സഹതാരങ്ങളുമായി കൂടുതൽ അടുക്കാൻ സഹായിച്ചു എന്നും രോഹിത് പറഞ്ഞു. ഇന്ന് ഐ പി എൽ ഉദ്ഘാടാന മത്സരത്തിൽ ആർ സി ബിയെ നേരിടാൻ ഇരിക്കുകയാണ് രോഹിത് ശർമ്മ.













