ടോപ് ഓര്‍ഡര്‍ താരങ്ങള്‍ വലിയ അടികള്‍ക്ക് ശ്രമിച്ച് പുറത്തായപ്പോള്‍ കൊല്‍ക്കത്തയുടെ ഇന്നിംഗ്സിനു മാന്യത പകര്‍ന്ന് ക്രിസ് ലിന്. ലിന്നിന്റെ തകര്‍പ്പന്‍ അര്‍ദ്ധ ശതകത്തിനു ശേഷം മികച്ച ബൗളിംഗ് പ്രകടനവുമായി ഇമ്രാന് താഹിര്‍ കളം നിറഞ്ഞപ്പോള്‍ കൊല്‍ക്കത്ത 20 ഓവറില്‍ നിന്ന് 161 റണ്‍സ് നേടുകയായിരുന്നു 8 വിക്കറ്റ് നഷ്ടത്തില്‍. ഇമ്രാന് താഹിറിന്റെ മാസ്മരിക ബൗളിംഗാണ് ചെന്നൈയ്ക്ക് തുണയായത്. ലിന്നിന്റെയും റസ്സലിന്റെയും ഉള്‍പ്പെടെ 4 വിക്കറ്റാണ് താഹിര്‍ നേടിയത്.
പവര്‍പ്ലേയില്‍ അടിച്ച് ലിന് അടിച്ച് തകര്‍ത്തപ്പോള്‍ സ്ട്രൈക്ക് പോലും ലഭിക്കാതെ സുനില്‍ നരൈന് മറുവശത്ത് കാഴ്ചക്കാരനായി നില്‍ക്കുകയായിരുന്നു. 7 പന്തില്‍ നിന്ന് 2 റണ്‍സ് നേടിയ നരൈന്റെ വിക്കറ്റ് ലഭിച്ചത് സാന്റനറിനാണ്. 38 റണ്‍സാണ് ഒന്നാം വിക്കറ്റഅ കൂട്ടുകെട്ട് കൊല്‍ക്കത്തയ്ക്കായി 4.5 ഓവറില്‍ നേടിയത്. വണ്‍ ഡൗണായി നിതീഷ് റാണയെയാണ് കൊല്‍ക്കത്ത പരീക്ഷിച്ചത്. 21 റണ്‍സ് നേടിയ താരം ലിന്നുമായി രണ്ടാം വിക്കറ്റില്‍ 41 റണ്‍സ് നേടിയെങ്കിലും താഹിറിനെ സിക്സര്‍ പറത്താന്‍ ശ്രമിച്ച് പുറത്തായി. അത് ഓവറില്‍ തന്നെ താന്‍ നേരിട്ട ആദ്യ പന്തില്‍ റോബിന് ഉത്തപ്പയും പുറത്തായി. മൂവരുടെയും ക്യാച്ച് നേടിയത് ഫാഫ് ഡു പ്ലെസി ആയിരുന്നു.
നാലാം വിക്കറ്റില്‍ നായകന് ദിനേശ് കാര്‍ത്തിക്കിനൊപ്പം 42 റണ്‍സ് കൂട്ടിചേര്‍ത്ത് ലിന് പുറത്താകുമ്പോള്‍ താരത്തിന്റെ വിക്കറ്റും താഹിറിനായിരുന്നു. 51 പന്തില്‍ നിന്ന് 82 റണ്‍സ് നേടിയ ലിന് 7 ഫോറും 6 സിക്സും തന്റെ ഇന്നിംഗ്സില്‍ നേടി. പതിവു പോലെ അടിച്ച് തുടങ്ങിയ ക്രിസ് ഗെയിലിനെയും ഇമ്രാന് താഹിര്‍ പുറത്താക്കിയപ്പോള്‍ കൊല്‍ക്കത്തയുടെ നില പരുങ്ങലിലായി. 4 പന്തില്‍ നിന്ന് 10 റണ്‍സാണ് റസ്സലിന്നടിച്ചത്.
അവസാന ഓവറുകളില്‍ താഹിറും ചഹാറും പന്തെറിയാനെത്തുന്നതിനു മുമ്പ് ലിന്നിനെയും റസ്സലിനെയും പുറത്താക്കി ഇമ്രാന് താഹിര്‍ നിര്‍ണ്ണായകമായ ആനുകൂല്യമാണ് ചെന്നൈയ്ക്ക് നേടിക്കൊടുത്തത്. സ്ട്രാറ്റെജിക് ടൈം ഔട്ടിനു ശേഷം കളി പുനരാരംഭിച്ചപ്പോള്‍ ശര്‍ദ്ധുല്‍ താക്കൂര്‍ ദിനേശ് കാര്‍ത്തിക്കിനെ(18) പുറത്താക്കി കൊല്‍ക്കത്തയുടെ ആറാം വിക്കറ്റ് വീഴ്ത്തി.
റസ്സലിന്റെയും കാര്‍ത്തിക്കിന്റെയും പുറത്താകല്‍ ടീമിനു വലിയ സ്കോറിലേക്ക് നീങ്ങുവാനുള്ള അവസരം അവസാന ഓവറുകളില്‍ ഇല്ലാതാക്കുകയായിരുന്നു. ശുഭ്മന്‍ ഗില്‍ 15 റണ്‍സുമായി അവസാന ഓവറില്‍ പുറത്തായപ്പോള്‍ പിയൂഷ് ചൗള 4 റണ്‍സുമായി പുറത്താകാതെ നിന്നു.