ചിന്നസ്വാമി സ്റ്റേഡിയം അട്ടിമറി കേസിലെ രണ്ട് പ്രതികള്‍ക്ക് എട്ട് വര്‍ഷത്തെ തടവ്

Sports Correspondent

2010ലെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ അട്ടിമറി ശ്രമങ്ങളുടെ ഭാഗമായി നടന്ന സ്ഫോടനങ്ങളിലെ രണ്ട് പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി(എന്‍ഐഎ). എട്ട് വര്‍ഷത്തെ തടവിന് പുറമെ 4 ലക്ഷം രൂപ പിഴയുമുണ്ട്. ബിഹാര്‍ സ്വദേശികളായ രണ്ട് ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദ സംഘടനയിലെ അംഗങ്ങളാണ് ശിക്ഷിക്കപ്പെടുന്നത്.

2010 ജൂലൈയില്‍ ഐപിഎല്‍ മത്സരത്തിനിടെ ആണ് സംഭവം. അഞ്ച് സ്ഫോടകവസ്തുക്കളില്‍ രണ്ടെണ്ണം പൊട്ടിയപ്പോള്‍ മൂന്ന് എണ്ണം നിവീര്യമാക്കുകയായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥരടക്കം അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരം അന്ന് ഒരു മണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്.

2018ല്‍ ഇവരില്‍ ആകെ പ്രതികളായ 14 പേരില്‍ നാല് പേര്‍ക്ക് ഏഴ് വര്‍ഷത്തെ തടവ് എന്‍ഐഎ വിധിച്ചിരുന്നു. നാല് പേര്‍ക്കെതിരെ ഇപ്പോളും വിചാരണ നടക്കുകയാണ്.