താൻ ഇപ്പോഴും 100% ഫിറ്റ് അല്ല എന്ന് ദീപക് ചാഹർ

Newsroom

ഒരു മാസത്തോളമായി പുറത്തിരുന്ന് കളത്തിലേക്ക് തിരികെയെത്തിയ ചെന്നൈ ബൗളർ ദീപക് ചാഹർ താൻ ഇപ്പോഴും 100 ശതമാനം ഫിറ്റ് അല്ല എന്ന് സമ്മതിച്ചു. ഇന്നലെ ചഹർ ഡൽഹി ക്യാപിറ്റൽസിന്റെ ബാറ്റിംഗ് ഓർഡറിനെ തകർത്തിരുന്നു. ഫോമിലുള്ള ഡേവിഡ് വാർണറുടെയും ഫിൽ സാൾട്ടിന്റെയും വിക്കറ്റുകൾ വീഴ്ത്തി ചെന്നൈ വിജയത്തിൽ ചാഹർ വലിയ പങ്കുവഹിച്ചു.

Picsart 23 05 11 00 59 48 139

“പരിക്കുകൾ വളരെ ബുദ്ധിമുട്ടാണ്, ഓരോ തവണയും നിങ്ങൾക്ക് പരിക്കേൽക്കുമ്പോൾ നിങ്ങൾ പൂജ്യത്തിൽ നിന്നാണ് ആരംഭിക്കുന്നത്. ഇപ്പോഴും താൻ 100% ഫിറ്റ് അല്ല, പക്ഷേ ടീമിന് സംഭാവന നൽകാൻ ഞാൻ ശ്രമിക്കുന്നു,” ചാഹർ പറഞ്ഞു.