ബട്ലറിന് മാച്ച് ഫീയുടെ 10% പിഴ!!

Newsroom

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ ൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനിടെ ലീഗിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് രാജസ്ഥാൻ റോയൽസ് (ആർആർ) ബാറ്റർ ബട്ലറിന് മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തി. ഇന്നലെ റണ്ണൗട്ട് ആയ ശേഷം ബട്ലർ രോഷം പ്രകടിപ്പിച്ചിരുന്നു‌. ഇതിനാണ് പിഴ എന്നാണ് അനുമാനിക്കുന്നത്.

ബട്ലർ

2023ലെ ടാറ്റ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) 56-ാം മത്സരത്തിനിടെ ഐ‌പി‌എൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് രാജസ്ഥാൻ റോയൽസിന്റെ ജോസ് ബട്ട്‌ലറിന് മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തിയതായി മത്സരത്തിന് ശേഷം ലീഗ് പ്രസ്താവന ഇറക്കി. ഐ‌പി‌എല്ലിന്റെ പെരുമാറ്റച്ചട്ടത്തിന്റെ ആർട്ടിക്കിൾ 2.2 പ്രകാരം ലെവൽ 1 കുറ്റം ബട്ട്‌ലർ സമ്മതിച്ചു എന്നും പ്രസ്താവനയിൽ പറയുന്നു.