ചെന്നൈ സൂപ്പർ കിംഗ്സിന്റെ വിജയ രഹസ്യം എന്താണെന്ന് വ്യക്തമാക്കി വെസ്റ്റിൻഡീസ് താരം ബ്രാവോ. സി എസ് കെ ഒരു പ്ലാനും ഇല്ലാതെ ആണ് കളിക്കാൻ ഇറങ്ങുന്നത് എന്ന് ബ്രാവോ പറഞ്ഞു. പ്ലാൻ ചെയ്യാത്തത് ആണ് തങ്ങളുടെ വിജയത്തിന്റെ രഹസ്യം. തങ്ങൾക്ക് പ്ലാനിംഗിന്റെ ആവശ്യമില്ല. ടീം മീറ്റിംഗും തങ്ങൾ വിളിക്കാറില്ല എന്ന് ബ്രാവോ പറഞ്ഞു. ഇന്നലെ ഡെൽഹി കാപിറ്റൽസിനെ പരാജയപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു ബ്രാവോ.
സി എസ് കെയിൽ എല്ലാവരും എക്സ്പീരിയൻസ് ഉള്ള താരങ്ങളാണ്. അതുകൊണ്ട് തന്നെ പ്ലാനിംഗുകളുടെ ആവശ്യം ടീമിനില്ല. കളിക്കാർ ഇറങ്ങിയാൽ എന്താണോ സാഹചര്യം അതിന് അനുസരിച്ച് കളിക്കാൻ തങ്ങൾക്ക് ആകും. അവിടെയാണ് പരിചയസമ്പത്ത് വലിയ രീതിയിൽ ഉപകാരമാകുന്നത് എന്നും ബ്രാവോ പറഞ്ഞു. ചെന്നൈ സൂപ്പർ കിംസിന്റെ ഭൂരിഭാഗം താരങ്ങളും 30 കഴിഞ്ഞവരാണ്. അതു കൊണ്ട് തന്നെ പരിചയസമ്പത്തിന് ഒരു കുറവും സി എസ് കെയിൽ ഇല്ല