രാജസ്ഥാൻ റോയൽസിന് വമ്പൻ തിരിച്ചടി, ബെൻ സ്റ്റോക്സ് ഐ.പി.എല്ലിൽ നിന്ന് പുറത്ത്

ഐ.പി.എല്ലിന്റെ തുടക്കത്തിൽ തന്നെ രാജസ്ഥാൻ റോയൽസിന് വമ്പൻ തിരിച്ചടി. രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലീഷ് താരം ബെൻ സ്റ്റോക്സ് പരിക്കേറ്റ് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്ത്. കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്സിനെതിരെ നടന്ന മത്സരത്തിനിടെയാണ് ബെൻ സ്റ്റോക്സിന് പരിക്കേറ്റത്. മത്സരത്തിൽ പഞ്ചാബ് കിങ്‌സ് താരം ക്രിസ് ഗെയ്‌ലിനെ പുറത്താക്കാൻ ക്യാച്ച് എടുക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.

താരത്തിന്റെ കൈക്ക് പൊട്ടലേറ്റതാണ് താരത്തിന് തിരിച്ചടിയായത്. ഇതോടെ ആദ്യ മത്സരത്തിൽ തലനാരിഴക്ക് പരാജയപ്പെട്ട രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടിയാണ് ബെൻ സ്റ്റോക്സിന്റെ പരിക്ക്. മത്സരത്തിൽ ബെൻ സ്റ്റോക്സ് റൺസ് ഒന്നും എടുക്കാതെ പുറത്തായിരുന്നു. നേരത്തെ തന്നെ പരിക്ക് മൂലം മറ്റൊരു ഇംഗ്ലണ്ട് താരമായ ജോഫ്ര ആർച്ചർ ടീമിൽ നിന്ന് പുറത്താണ്.