ചെന്നൈ സൂപ്പർ കിംഗ്സ് താരം ബെം സ്റ്റോക്സ് ഐ പി എല്ലിലെ ആദ്യ മത്സരങ്ങളിൽ ബൗൾ ചെയ്യില്ല. മുട്ടിലെ പരിക്കുമായി മല്ലിടുന്ന ബെ സ്റ്റോക്സ് കാലിൽ ചികിത്സ തുടരുകയാണ്. അതുകൊണ്ട് തന്നെ തൽക്കാലം ചെന്നൈക്ക് വേണ്ടി താരം ബാറ്റു മാത്രമെ ചെയ്യൂ എന്ന് ഇ എസ് പി എൻ റിപ്പോർട്ട് ചെയ്യുന്നു. ചെന്നൈ സൂപ്പർ കിംഗ്സിന് തുടക്കത്തിൽ ഒരു തിരിച്ചടിയാകും ഇത്.
31-കാരൻ തന്റെ കരിയറിനിടെ പലപ്പോഴും കാൽമുട്ടിന് പരിക്കേറ്റതു കാരണം പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട്. അടുത്തിടെ ഇംഗ്ലണ്ടിന്റെ ന്യൂസിലൻഡ് പര്യടനത്തിനിടെ അദ്ദേഹം രണ്ട് ടെസ്റ്റുകളിലായി ഒമ്പത് ഓവർ മാത്രമാണ് ബൗൾ ചെയ്തത്. ഐ പി എല്ലിലും സ്റ്റോക്സ് അധികം ബൗൾ ചെയ്യാൻ സാധ്യത കാണുന്നില്ല.