ക്യാപ്റ്റൻസി കൈമാറാൻ ആണ് ധോണി സ്റ്റോക്സിനെ സ്വന്തമാക്കിയത് എന്ന് സ്റ്റൈറിസ്

Newsroom

ഐ‌പി‌എൽ 2023 സീസണിൽ തന്നെ സി‌എസ്‌കെയുടെ ക്യാപ്റ്റന്റെ സ്ഥാനം ധോണി ബെൻ സ്റ്റോക്‌സിന് കൈമാറുമെന്ന് മുൻ ന്യൂസിലൻഡ്, ചെന്നൈ സൂപ്പർ കിംഗ്‌സ് ഓൾറൗണ്ടർ സ്കോട്ട് സ്റ്റൈറിസ്. ഇന്ന് ചെന്നൈ സ്റ്റോക്സിനെ ലേലത്തിൽ സ്വന്തമാക്കിയത് ഈ ഉദ്ദേശം കൂടെ വെച്ചാണ് എന്ന് സ്റ്റൈറിസ് പറയുന്നു.

ഒരു കളിക്കാരനെന്ന നിലയിൽ ഐ‌പി‌എല്ലിനോട് വിടപറയുന്നതിന് മുമ്പ് എം‌എസ് ധോണിക്ക് ക്യാപ്റ്റൻ സ്ഥാനം വേറെ ആർക്കെങ്കിലും കൈമാറാൻ ആഗ്രഹമുണ്ടെന്നും ഭാവിയിൽ സി‌എസ്‌കെയെ നയിക്കാൻ ബെൻ സ്റ്റോക്‌സ് അനുയോജ്യമായ സ്ഥാനാർത്ഥിയാണെന്നും സ്റ്റൈറിസ് പറഞ്ഞു.

Picsart 22 12 23 15 41 26 427

എംഎസ് ധോണി നായകസ്ഥാനം കൈമാറാൻ ശ്രമിക്കുന്നത് നമ്മൾ കണ്ടതാണ്, അദ്ദേഹം ഐപിഎല്ലിനു ഇടയിൽ സ്ഥിരമായി ക്രിക്കറ്റ് കളിക്കാറില്ല. എംഎസ് ധോണിക്ക് ബാറ്റൺ കൈമാറാനുള്ള അവസരമാണിത്‌. ധോണി അത് ഉടൻ ചെയ്യുമെന്ന് ഞാൻ കരുതുന്നു. ബെൻ സ്റ്റോക്‌സ് ആയിരിക്കും ഈ സീസണിൽ സി എസ് കെയുടെ ക്യാപ്റ്റൻ,” സ്റ്റൈറിസ് ജിയോ സിനിമയിൽ പറഞ്ഞു