ഐപിഎല്‍ ഫൈനലില്‍ തന്റെ ഓള്‍റൗണ്ട് മികവിൽ ടീമിനെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞത് സഞ്ജു സാംസണിന്റെ വിക്കറ്റ് തന്റെ സ്പെല്ലിലെ രണ്ടാം പന്തിൽ നേടിയപ്പോള്‍ തന്നെ പിച്ചിൽ നിന്ന് മികച്ച പിന്തുണ ലഭിയ്ക്കുമെന്ന് മനസ്സിലായി എന്നും ഹാര്‍ദ്ദിക് ചൂണ്ടിക്കാട്ടി.
ഹാര്‍ദ്ദിക് സഞ്ജു സാംസൺ, ജോസ് ബട്‍ലര്‍, ഷിമ്രൺ ഹെറ്റ്മ്യര്‍ എന്നീ ഈ സീസണിൽ രാജസ്ഥാന്റെ റൺ സ്കോറിംഗ് നടത്തിയ മൂന്ന് താരങ്ങളെയാണ് വീഴ്ത്തിയത്. താന്‍ തന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം ഫൈനലിലേക്ക് കരുതി വെച്ചത് പോലെ തനിക്ക് തോന്നിയെന്നാണ് ഹാര്‍ദ്ദിക് പാണ്ഡ്യ വ്യക്തമാക്കിയത്.
4 ഓവറിൽ വെറും 17 റൺസ് മാത്രം വിട്ട് നൽകിയാണ് രാജസ്ഥാന്റെ നടുവൊടിക്കാന്‍ ഹാര്‍ദ്ദിക്കിന് സാധിച്ചത്. തനിക്ക് ബാറ്റിംഗ് തന്നെയാണ് എപ്പോളും പ്രധാനമെന്നും ലേലം കഴിഞ്ഞപ്പോള്‍ തന്നെ ഇത്തവണ താന്‍ ബാറ്റിംഗ് ഓര്‍ഡറിൽ നേരത്തെ ഇറങ്ങി ടീമിനെ നയിക്കേണ്ടി വരുമെന്ന് വ്യക്തമായിക്കഴിഞ്ഞിരുന്നുവെന്നും ഹാര്‍ദ്ദിക് പാണ്ഡ്യ സൂചിപ്പിച്ചു.