വരാനിരിക്കുന്ന ഐപിഎൽ സീസണിന് മുന്നോടിയായി മുഖ്യ പരിശീലകൻ ട്രെവർ ബെയ്‌ലിസ്, ക്രിക്കറ്റ് ഡെവലപ്‌മെൻ്റ് തലവൻ സഞ്ജയ് ബംഗാർ എന്നിവരുമായി പഞ്ചാബ് കിംഗ്‌സ് വേർപിരിഞ്ഞതായി റിപ്പോർട്ട്. ESPNcriinfo അനുസരിച്ച്, തുടർച്ചയായ നിരാശാജനകമായ സീസണുകൾക്ക് ശേഷം കോച്ചിംഗ് സ്റ്റാഫിനെ നവീകരിക്കാനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമാണ് ഫ്രാഞ്ചൈസിയുടെ ഈ തീരുമാനം.

2022 ഐപിഎൽ സീസണിന് ശേഷം ബെയ്‌ലിസ് മുഖ്യ പരിശീലകനായി ചുമതലയേറ്റിരുന്നു. മുമ്പ് 2014 മുതൽ 2016 വരെ ടീമുമായി ബന്ധപ്പെട്ടിരുന്ന ബംഗാർ 2023 ഡിസംബറിൽ തിരിച്ചെത്തി.
ഫ്രാഞ്ചൈസി പുതിയ തുടക്കത്തിനായി റിക്കി പോണ്ടിംഗിനെ അടുത്തിടെ പുതിയ മുഖ്യ പരിശീലകനായി നിയമിച്ചിരുന്നു.