ബെയർസ്റ്റോക്ക് ഐ പി എൽ നഷ്ടമാകും

Newsroom

പഞ്ചാബ് കിംഗ്സ് താരം ജോണി ബെയർസ്റ്റോയ്ക്ക് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഈ സീസൺ നഷ്ടമാകും എന്ന് ഉറപ്പാകുന്നു. കഴിഞ്ഞ സെപ്റ്റംബർ മുതൽ ബെയർ സ്റ്റോ പരിക്ക് കാരണം കളത്തിനു പുറത്തായിരുന്നു. ഗോൾഫ് കോഴ്‌സിൽ വീണായിരുന്നു താരത്തിന് പരിക്കേറ്റത്. ബെയർസ്റ്റോയ്ക്ക് 2022ലെ ടി20 ലോകകപ്പ്, ഇംഗ്ലണ്ടിന്റെ പാകിസ്ഥാൻ, ന്യൂസിലൻഡ് ടെസ്റ്റ് പര്യടനങ്ങൾ എന്നിവ എല്ലാം പരിക്ക് കാരണം ബെയർസ്റ്റോക്ക് നഷ്‌ടമായിരുന്നു.

ബെയർസ്റ്റോ 23 03 21 21 07 26 609

പഞ്ചാബ് ഇതുവരെ ബെയർസ്റ്റോ കളിക്കുമോ ഇല്ലയോ എന്നതിൽ പ്രസ്താവന പുറത്തിറക്കിയിട്ടില്ല. ഐ പി എല്ലിൽ ഇതുവരെ 39 മത്സരങ്ങൾ കളിച്ചിട്ടുള്ള ബെയർസ്റ്റോ 1291 റൺസ് എടുത്തിട്ടുണ്ട്. മാർച്ച് 31ന് ഐ പി എൽ സീസൺ ആരംഭിക്കാൻ ഇരിക്കുകയാണ്.