ഓര്‍ഡര്‍ ചെയ്ത കാപ്പി ഉപേക്ഷിച്ചാണ് താന്‍ ബാറ്റിംഗിനിറങ്ങിയത് – അക്സര്‍ പട്ടേൽ

Sports Correspondent

ഐപിഎലില്‍ ഇന്നലെ ഡൽഹിയുടെ ബാറ്റിംഗിനെ തകര്‍ത്തത് വാഷിംഗ്ടൺ സുന്ദറിന്റെ ഒരോവറാണ്. ഒന്നിടവിട്ട പന്തുകളിൽ ഡേവിഡ് വാര്‍ണര്‍, സര്‍ഫ്രാസ് ഖാന്‍, അമന്‍ ഹകീം ഖാന്‍ എന്നിവരെ സുന്ദര്‍ പുറത്താക്കിയപ്പോള്‍ അക്സര്‍ പട്ടേൽ ഈ വിഷയത്തെക്കുറിച്ച് രസകരമായ പ്രതികരണം ആണ് നടത്തിയത്.

തനിക്ക് എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ലെന്നും താനൊരു കാപ്പി ഓര്‍ഡര്‍ ചെയ്ത് അത് കുടിക്കുവാന്‍ തയ്യാറെടുക്കുമ്പോളാണ് മൂന്ന് വിക്കറ്റുകള്‍ തുടരെ നഷ്ടമാകുന്നത് കണ്ടതെന്നും കാപ്പി ഉപേക്ഷിച്ച് ബാറ്റും എടുത്ത് ക്രീസിലേക്ക് ഇറങ്ങുകയായിരുന്നുവെന്നും അക്സര്‍ പ്രതികരിച്ചു.

പിന്നീട് അക്സര്‍ – മനീഷ് പാണ്ടേ കൂട്ടുകെട്ട് 69 റൺസ് നേടിയാണ് ഡൽഹിയെ മുന്നോട്ട് നയിച്ചത്. ഒടുവിൽ മത്സരത്തിൽ 7 റൺസ് വിജയം ഡൽഹി കരസ്ഥമാക്കി.