പവര്‍പ്ലേയിലെ ബൗളിംഗിനായി താന്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു – അക്സര്‍ പട്ടേല്‍

Sports Correspondent

തന്നോട് പവര്‍പ്ലേയില്‍ ബൗള്‍ ചെയ്യേണ്ടി വരുമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചിരുന്നുവെന്നും അതിനുള്ള തയ്യാറെടുപ്പുകള്‍ താന്‍ നടത്തിയെന്നും അറിയിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേല്‍. ഇന്നലെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയുള്ള 59 റണ്‍സ് വിജയത്തിന് ശേഷം മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു താരം.

വിക്കറ്റില്‍ പന്ത് സ്റ്റോപ്പ് ചെയ്യുന്നുണ്ടായിരുന്നുവെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും തന്റെ വിശ്വാസം താന്‍ പദ്ധതികള്‍ ശരിയായി നടപ്പിലാക്കിയെന്നുമാണെന്ന് താരം പറഞ്ഞു. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരിക്കേണ്ടി വന്നുവെങ്കിലും അമിത് മിശ്ര പരിക്കേറ്റ് പുറത്തായതോടെയാണ് താരം തിരികെ ടീമിലെത്തിയത്.

തിരിച്ച് വന്ന് തന്റെ നാലോവറില്‍ വെറും 18 റണ്‍സ് നേടിയാണ് അക്സര്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത്. നാല് വിക്കറ്റ് നേടിയ കാഗിസോ റബാഡയുടെയും മാര്‍ക്കസ് സ്റ്റോയിനിസിന്റെ ബാറ്റിംഗ് പ്രകടനത്തെയും മറികടന്ന് ഈ നേട്ടം താരം സ്വന്തമാക്കിയപ്പോള്‍ എത്രമാത്രം ഈ വിജയത്തില്‍ അക്സറിന്റെ പങ്കുണ്ടെന്നത് വ്യക്തമായി മനസ്സിലാകുന്നതാണ്.