ഐപിഎൽ 2025 ലേലം നവംബർ 24-25 തീയതികളിൽ റിയാദിൽ നടക്കും

Newsroom

ഐപിഎൽ 2025 മെഗാ ലേലം നവംബർ 24, 25 തീയതികളിൽ സൗദി അറേബ്യയിലെ റിയാദിൽ നടക്കും. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻ്റെ (ബിസിസിഐ) ഔദ്യോഗിക സ്ഥിരീകരണം ഉടൻ വരും എന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി ഐപിഎൽ ലേലം നടക്കുന്നുവെന്നത് ഈ ലേലം അടയാളപ്പെടുത്തുന്നു.

Iplauctions

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരക്ക് ഇടയിൽ ആണ് ലേലം നടക്കുന്നത്. ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, അർഷ്ദീപ് സിംഗ്, ഇഷാൻ കിഷൻ തുടങ്ങിയ പ്രമുഖ താരങ്ങൾക്കായി വലിയ ലേല യുദ്ധം ഇത്തവണ പ്രതീക്ഷിക്കുന്നു.