ഐപിഎൽ ലേലം ദുബായിയിൽ

Sports Correspondent

2024 ഐപിഎലിന് മുന്നോടിയായുള്ള ലേലം ദുബാബിയിൽ നടക്കും. ഡിസംബര്‍ 19ന് ദുബായിയിലെ കൊക്ക-കോള അരീനയിൽ ലേലം നടക്കുമെന്ന് ബിസിസിഐ അറിയിക്കുകയായിരുന്നു. ഇതാദ്യമായിട്ടാണ് ഐപിഎൽ ലേലം വിദേശത്ത് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം തുര്‍ക്കിയിലെ ഇസ്താന്‍ബുളിൽ വെച്ച് ലേലം നടത്തുവാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും അത് ഉപേക്ഷിക്കുകയായിരുന്നു.

നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക റിലീസ് ചെയ്യുവാന്‍ ഫ്രാഞ്ചൈസികള്‍ക്കുള്ള അവസാന തീയ്യതി നവംബര്‍ 26 ആയി മാറ്റിയിട്ടുണ്ട്. നേരത്തെ അത് നവംബര്‍ 15 ആയിരുന്നു. ഈ സീസണോടെ താരങ്ങളുടെയെല്ലാം മൂന്ന് വര്‍ഷത്തെ കരാര്‍ അവസാനിക്കുന്നതിനാൽ തന്നെ അതിനടുത്ത വര്‍ഷം മെഗാ ലേലം ആണ് നടക്കാനിരിക്കുന്നത്.