ഐപിഎൽ 2025 ലേലം നവംബറിൽ വിദേശത്ത് വെച്ച് നടക്കും

Newsroom

ഐപിഎൽ 2025 ലേലം വിദേശത്ത് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു, ദോഹ അല്ലെങ്കിൽ അബുദാബി പോലുള്ള നഗരങ്ങൾ ബി സി സി ഐ ഇതിനായി പരിഗണിക്കുന്നുണ്ട്. 2024ൽ ദുബായിൽ നടക്കുന്ന ലേലത്തിൻ്റെ ട്രെൻഡ് അനുസരിച്ച് നവംബർ മൂന്നാമത്തെയോ നാലാമത്തെയോ വാരാന്ത്യത്തിൽ ലേലം നടത്താൻ ആണ് ബിസിസിഐ പദ്ധതിയിടുന്നത്.

Iplauctions

റിടൻഷൻ നിയമങ്ങളുടെ സ്ഥിരീകരണത്തിനായാണ് ഇപ്പോൾ ഫ്രാഞ്ചൈസികൾ കാത്തിരിക്കുന്നത്. സെപ്റ്റംബർ അവസാനത്തോടെ, റിടൻഷന്റെ സമയപരിധി തീരുമാനിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. വിദേശത്ത് ലേലം നടത്താനുള്ള നീക്കം, ഐപിഎൽ ബ്രാൻഡിനെ ആഗോളവൽക്കരിക്കുക എന്ന ബിസിസിഐയുടെ ലക്ഷ്യവുമായി ഒത്തുപോകുന്നതാണ്‌.