ഞാൻ തന്നെ തീരുമാനിച്ച് നേരത്തെ ബാറ്റിംഗിന് ഇറങ്ങുന്നതല്ല എന്ന് അശ്വിൻ

Newsroom

അശ്വിൻ നേരത്തെ ബാറ്റിംഗ് ഓർഡറിൽ എത്തുന്നതിന് എതിരെ ഉയരുന്ന വിമർശനങ്ങളെ പ്രതിരോധിച്ച് അശ്വിൻ. ഞാൻ ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോഴെല്ലാം, ഞാൻ ഒറ്റക്ക് ആ തീരുമാനമെടുത്ത് കളിക്കാൻ ഇറങ്ങുകയാണെന്നാണ് ആളുകൾ കരുതുന്നത്, അങ്ങനെ അല്ല അത്‌. എനിക്ക് നൽകിയ ഒരു റോളാണ് ഇത്. അശ്വിൻ പറയുന്നു.

അശ്വിൻ 23 04 13 11 53 18 005

ഞങ്ങൾക്ക് സഞ്ജുവിനെ നഷ്ടപ്പെട്ടു, അതുകൊണ്ട് എനിക്ക് ഒരു റോൾ ബാറ്റിംഗിൽ ചെയ്യേണ്ടിവരിക ആയിരുന്നു. എന്റെ ദൗർബല്യങ്ങൾ എനിക്ക് അറിയാം. ഞാൻ ഇന്നിംഗ്സിന് വേഗത കൂട്ടാൻ കുറച്ച് പന്തുകൾ എടുക്കുന്നു, ഓരോ ബാറ്റിംഗ് ഇന്നിംഗ്സിലും, ഞാൻ തുടക്കം മുതൽ ഇറങ്ങാൻ തയ്യാറായി നിൽക്കുകയാണ് എന്നും അശ്വിൻ പറഞ്ഞു.

ഇന്നലെ 22 പന്തിൽ നിന്ന് 30 റൺസ് നേടിയ ശേഷം, അശ്വിൻ 4 ഓവറിൽ 25 റൺസ് മാത്രം വഴങ്ങി അജിങ്ക്യ രഹാനെയുടെയും ശിവം ദുബെയുടെയും രണ്ട് പ്രധാന വിക്കറ്റുകളും വീഴ്ത്തിയിരുന്നു.