അശുതോഷ് ശര്‍മ്മയ്ക്ക് മികച്ച നേട്ടം, താരത്തെ 3.80 കോടി രൂപയ്ക്ക് സ്വന്തമാക്കി ഡൽഹി

Sports Correspondent

ഐപിഎൽ 2025ൽ അശുതോഷ് ശര്‍മ്മ ഡൽഹി ക്യാപിറ്റൽസിനായി കളിയ്ക്കും. ഇന്ന് നടന്ന ലേലത്തിൽ 3.80 കോടി രൂപയ്ക്കാണ് താരത്തെ സ്വന്തമാക്കിയത്. 30 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തിന് തുണയായത് കഴിഞ്ഞ ഐപിഎൽ സീസണിലെ ശ്രദ്ധേയമായ പ്രകടനമാണ്.

Ashutoshsharma

ആര്‍സിബിയും രാജസ്ഥാനും ചേര്‍ന്ന് ആരംഭിച്ച ലേലത്തിലേക്ക് പിന്നീട് ഡൽഹിയും പഞ്ചാബും രംഗത്തെത്തുകയായിരുന്നു.