ഐപിഎൽ 2025 ലേലത്തിൽ ആദ്യ കോടീശ്വരനായി അർഷ്ദീപ്. ഇന്ന് റൈറ്റ് ടു മാച്ച് (ആർടിഎം) ഓപ്ഷൻ ഉപയോഗിച്ച് പഞ്ചാബ് കിംഗ്‌സ് അവരുടെ സ്റ്റാർ പേസർ അർഷ്‌ദീപ് സിംഗിനെ 18 കോടി രൂപയ്ക്ക് നിലനിർത്തി. 2019 മുതൽ പഞ്ചാബ് കിംഗ്‌സിൻ്റെ നെടുംതൂണായ 25 കാരനായ ഇടങ്കയ്യൻ സീമർ ഫ്രാഞ്ചൈസിക്കൊപ്പം തൻ്റെ യാത്ര തുടരും. അർഷ്ദീപിൻ്റെ സേവനം ഉറപ്പാക്കാൻ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ 18 കോടി എന്ന ഏറ്റവും വലിയ ബിഡുമായി പഞ്ചാബ് മാച്ച് ചെയ്യുക ആയിരുന്നു.
തൻ്റെ ഐപിഎൽ കരിയറിൽ 65 മത്സരങ്ങൾ കളിച്ച അർഷ്ദീപ് 76 വിക്കറ്റുകൾ നേടിയിട്ടുണ്ട്. പഞ്ചാബ് കിംഗ്‌സ് അവരുടെ RTM പ്രയോഗിക്കുന്നതിന് മുമ്പ് ലേല യുദ്ധത്തിൽ CSK, ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ടൈറ്റൻസ്, RCB, രാജസ്ഥാൻ റോയൽസ്, SRH എന്നിവരിൽ നിന്ന് കടുത്ത മത്സരമുണ്ടായി.