“അർജുനെ ഒരു താരമായി മാത്രം വിലയിരുത്തൂ, സച്ചിന്റെ മകനായി കാണരുത്”

Newsroom

ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറുടെ മകനായി അർജുന്റെ കളിയെ വികയിരുത്തരുത് എന്ന് പ്രഖ്യാൻ ഓജ. ഒരു വ്യക്തി ആയാണ് അർജുനെ വിലയിരുത്തേണ്ടതെന്ന് ഓജ പറഞ്ഞു. സ്വയം നിൽക്കാനുള്ള കഴിവ് അർജുനുണ്ടെന്ന് തനിക്ക് തോന്നുന്നുവെന്നും മുൻ ഇന്ത്യൻ താരം കൂട്ടിച്ചേർത്തു.

അർജുൻ 23 04 16 15 56 09 644

“ഒരു ഇതിഹാസത്തിന്റെ മകനായിട്ടല്ല, ഒരു വ്യക്തി എന്ന നിലയിലാണ് അവനെ നാം വിലയിരുത്തേണ്ടത് എന്ന് എനിക്ക് തോന്നുന്നു. ടി20 ക്രിക്കറ്റിൽ അവൻ മെച്ചപ്പെടേണ്ടതുണ്ട്” ഓജ പറഞ്ഞു. അർജുൻ കൂടുതൽ തന്ത്രങ്ങൾ മെനയണം. അദ്ദേഹത്തുന് വലിയ് കഴിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു. ലീഗിൽ കൂടുതൽ മുന്നോട്ട് പോയി ഉയർന്ന തലത്തിലുള്ള ക്രിക്കറ്റ് അദ്ദേഹത്തിന് കളിക്കാം,” ഓജ പറഞ്ഞു

യുവ ബൗളർ അർജുൻ ടെണ്ടുൽക്കറിന് ക്യാപ്റ്റൻ രോഹിത് നൽകിയ ആത്മവിശ്വാസം മികച്ചതാണെന്നും മുൻ ഇന്ത്യൻ സ്പിന്നർ പ്രഗ്യാൻ ഓജ പറഞ്ഞു.