മികച്ച അവസാന ഓവർ എറിഞ്ഞ് വിജയം ഉറപ്പിച്ച് അർജുൻ ടെൻഡുൽക്കർ

Newsroom

ഇന്ന് മുംബൈ ഇന്ത്യൻസിന്റെ വിജയം ഉറപ്പിച്ച അവസാന ഓവർ എറിഞ്ഞത് അർജുൻ ടെൻഡുൽക്കർ. തന്റെ രണ്ടാം ഐ പി എൽ മത്സരത്തിന് ഇറങ്ങിയ അർജുൻ ടെൻഡുൽക്കർ ഇന്ന് മികച്ച ബൗളിംഗ് തന്നെ കാഴ്ചവെച്ചു. അവസാന ഓവറിൽ 20 റൺസ് ഡിഫൻഡ് ചെയ്യാൻ രോഹിത് ശർമ്മ വിശ്വസിച്ച് അർജുൻ ടെൻഡുൽക്കറിന് പന്തു കൊടുത്തു. വലിയ സമ്മർദ്ദത്തെ അതിജീവിച്ച് മനോഹരമായി പന്തെറിയാൻ അർജുനായി.

അർജുൻ 23 04 18 23 35 45 074

അവസാന ഓവറിൽ വെറും നാലു റൺസ് മാത്രമാണ് അർജുൻ വിട്ടു കൊടുത്തത്. അഞ്ചാം പന്തിൽ ഭുവനേശ്വർ കുമാറിനെ പുറത്താക്കി കൊണ്ട് മുംബൈ ഇന്ത്യൻസിന്റെ വിജയം ഉറപ്പിച്ചു. അർജുൻ തന്റെ ഐ പി എൽ കരിയറിലെ ആദ്യ വിക്കറ്റും ഇതോടെ സ്വന്തമാക്കി. ഇന്ന് 2.5 ഓവർ പന്ത് എറിഞ്ഞ അർജുൻ ആകെ 18 റൺസ് മാത്രമെ വിട്ടു കൊടുത്തുള്ളൂ. ഇന്ന് പന്ത് എറിഞ്ഞതിൽ ഏറ്റവും മികച്ച ഇക്കോണമിയും അർജുനായിരുന്നു.