സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കഫ് ബൗളിംഗ് ആക്ഷനിൽ മാറ്റങ്ങൾ വരുത്തേണ്ടി വരുമെന്ന് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം റാഷിദ് ലത്തീഫ്. അവൻ കരിയറിന്റെ പ്രാരംഭ ഘട്ടത്തിലാണ്. അവൻ ഒരുപാട് കഠിനാധ്വാനം ചെയ്യണം. അവന്റെ ആക്ഷൻ നല്ലതല്ല, ഈ ആക്ഷൻ വെച്ച് പന്തിന് വേഗത സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിയില്ല. ലത്തീഫ് തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പറഞ്ഞു.

ആക്ഷൻ മാറ്റുന്നതിൽ ശ്രദ്ധിച്ചാൽ ഒരുപക്ഷേ അയാൾക്ക് തന്റെ ബൗളിംഗിൽ കുറച്ച് വേഗത കൂട്ടാൻ കഴിയും. നിങ്ങളുടെ അടിത്തറ ശക്തമായിരിക്കണം. അവൻ ബൗൾ ചെയ്യുമ്പോൾ ഇപ്പോൾ പിച്ചിന് അകത്ത് വരുന്നതിന് പകരം പുറത്തേക്ക് പോകുന്നു. അവന്റെ ബാലൻസ് ശരിയല്ല, അത് അവന്റെ വേഗതയെ ബാധിക്കുന്നു. ലത്തീഫ് പറഞ്ഞു.
അവൻ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. അവന് വേഗത ഒരുപാട് കൂട്ടാൻ ആകും. അയാൾ ഒരു നല്ല ബാറ്റർ കൂടിയാണ് 2-3 വർഷത്തിനുള്ളിൽ അർജുൻ ഒരു നല്ല കളിക്കാരനായി മാറും. ലത്തീഫ് പറഞ്ഞു.














