ഒരു ഓവറിൽ വഴങ്ങിയത് 31 റൺസ്, അർജുൻ ടെണ്ടുൽക്കർ ഒരു മോശം റെക്കോർഡിൽ

Newsroom

ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്നലെ ഒരു ഓവറിൽ 31 റൺസ് വഴങ്ങിയ അർജുൻ ടെണ്ടുൽക്കർ ഇന്നലെ ഒരു മോശം റെക്കോർഡ് ലിസ്റ്റിൽ കയറി. മുംബൈ ഇന്ത്യൻസിനായി ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയരുടെ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് അർജുൻ എത്തി. 16-ാം ഓവറിൽ ആയിരുന്നു 31 റൺസ് അർജുൻ വഴങ്ങിയത്‌. 2022ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 35 റൺസ് വഴങ്ങിയ ഡാനിയൽ സാംസ് ആണ് മുംബൈ ബൗളർമാരിൽ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയത്.

അർജുൻ 23 04 23 12 17 11 238

ഇന്നലെ ഹർമൻ പ്രീതും സാം കറനും ചേർന്ന് 6 ബൗണ്ടറികൾ ആണ് അർജുന്റെ ഒരു ഓവറിൽ അടിച്ചത്. 3 ഓവറിൽ ആകെ 48 റൺസ് ആണ് അർജുൻ വഴങ്ങിയത്‌‌. മുംബൈ ആരാധകർക്ക് മുന്നിൽ ഒരു വിക്കറ്റ് വീഴ്ത്തിയത് മാത്രമാണ് ഇന്നലെ അർജുന് ഉള്ള ആശ്വാസം.