എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തിൽ അർജുന് വ്യക്തത ഉണ്ടെന്ന് രോഹിത്

Newsroom

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ അർജുൻ ടെണ്ടുൽക്കറുടെ പ്രകടനത്തിൽ സന്തോഷം പ്രകടിപ്പിച്ചു മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ രോഹിത് ശർമ. അർജുനൊപ്പം കളിക്കുന്നത് വളരെ ആവേശകരമാണ്. കഴിഞ്ഞ മൂന്ന് വർഷമായി അർജുൻ ടീമിന്റെ ഭാഗമാണ്. അവൻ വളരുന്നത് ഞാൻ കണ്ടിട്ടുണ്ട്. താൻ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് അവൻ മനസ്സിലാക്കുന്നു. തനിക്ക് അത് ചെയ്യാൻ കഴിയുമെന്ന് അദ്ദേഹത്തിന് ആത്മവിശ്വാസവുമുണ്ട്. രോഹിത് പറഞ്ഞു.

Picsart 23 04 18 23 35 13 733

അവൻ ന്യൂബോൾ നന്നായി സ്വിംഗ് ചെയ്യുന്നുണ്ട് എന്നും ഡെത്ത് ഓവറിൽ നല്ല യോർക്കറുകൾ എറിയാനും ശ്രമിക്കുന്നുണ്ട് എന്നും രോഹിത് മത്സരത്തിന് ശേഷമുള്ള ചടങ്ങിൽ പറഞ്ഞു.

തന്റെ രണ്ടാമത്തെ ഐ‌പി‌എൽ മത്സരം മാത്രം കളിക്കുന്ന 23-കാരൻ ഇന്നലെ അവസാന ഓവർ എറിഞ്ഞ് മുംബൈ ഇന്ത്യൻസിന് 14 റൺസിന്റെ വിജയം ഉറപ്പിച്ചു കൊടുത്തിരുന്നു. അവസാന ഓവറ വെറും നാലു റൺസ് മാത്രമാണ് അർജുൻ വഴങ്ങിയത്.