തന്റെ കന്നി ഐപിഎൽ വിക്കറ്റിന് ശേഷം സംസാരിച്ച അർജുൻ ടെണ്ടുൽക്കർ ആദ്യ വിക്കറ്റിലെ സന്തോഷം പങ്കുവെച്ചു. എനിക്ക് ബൗളിംഗ് ഇഷ്ടമാണ്, ക്യാപ്റ്റൻ എന്നോട് ആവശ്യപ്പെടുമ്പോൾ എപ്പോൾ വേണമെങ്കിലും പന്തെറിയാം, അതിൽ സന്തോഷമേ ഉള്ളൂ. അർജുൻ പറഞ്ഞു. ടീമിന്റെ പ്ലാനിൽ ഉറച്ചുനിൽക്കുകയും എന്റെ ഏറ്റവും മികച്ചത് നൽകുകയും ചെയ്യുക എന്നതായിരുന്നു ചിന്ത എന്നും അർജുൻ ടെണ്ടുൽക്കർ പറഞ്ഞു.

“എന്റെ ആദ്യ ഐപിഎൽ വിക്കറ്റ് ലഭിച്ചത് വളരെ മികച്ച കാര്യമാണ്. അവസാന ഓവറ ഞങ്ങളുടെ പദ്ധതി വൈഡ് ബൗൾ ചെയ്യാനും നീളമുള്ള ബൗണ്ടറിക്ക് അനുസരിച്ച് ഫീൽഡ് സെറ്റ് ചെയ്യാനും ആയിരുന്നു എന്നും അർജുൻ ടെണ്ടുൽക്കർ കൂട്ടിച്ചേർത്തു. ഇന്ന് 2.5 ഓവർ എറിഞ്ഞ അർജുൻ ആകെ 18 റൺസ് മാത്രമെ വഴങ്ങിയുരുന്നുള്ളൂ. വിജയം ഉറപ്പിച്ച അവസാന ടിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു.














