“രാജസ്ഥാൻ റോയൽസിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല” – അനുജ് റാവത്ത്

Newsroom

രാജസ്ഥാൻ ഇങ്ങനെ തകരുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആർ സി ബി താരം അനുജ് റാവത്ത്. ഇന്ന് 172 ചെയ്സ് ചെയ്ത് ഇറങ്ങിയ രാജസ്ഥാൻ റോയൽസ് വെറും 59 റൺസിന് ഓളൗട്ട് ആയിരുന്നു. “രാജസ്ഥാൻ നന്നായി കളിക്കുന്നുണ്ടായിരുന്നു ഇതുവരെ, രാജസ്ഥാൻ ഇങ്ങനെ തകരും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇത് ക്രിക്കറ്റ് കളിയാണ്, എന്തും സംഭവിക്കാം, ”റാവത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.

രാജസ്ഥാൻ 23 05 15 00 01 01 514

അനുജ് റാവത്ത് ഇന്ന് 11 പന്തിൽ 29 റൺസ് എടുത്ത് ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. “ഈ ഗെയിമിനു മുമ്പ് എൻആർആർ നെഗറ്റീവ് വശത്തായിരുന്നു എന്ന് ഞങ്ങഌക് അറിയാമായിരുന്നു, ഇപ്പോൾ അത് പോസിറ്റീവ് ആണ്, അത് ഞങ്ങൾക്ക് വളരെ നല്ലതാണ്. ഞങ്ങൾ ഇവിടെ നിന്ന് ഒരു സമയം ഒരു ഗെയിം എന്ന രീതിയിൽ പോകും,” റാവത്ത് പറഞ്ഞു.