ഐപിഎലില്‍ ഇന്ന് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിനെ വെള്ളം കുടിപ്പിച്ച് അമിത് മിശ്ര. മികച്ച രീതിയില്‍ മുന്നേറുകയായിരുന്നു രോഹിത് ശര്‍മ്മ സൂര്യകുമാര്‍ യാദവ് കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ 58 റണ്‍സ് നേടി മുന്നോട്ട് കുതിയ്ക്കുന്നതിടിനെ അവേശ് ഖാനായിരുന്നു സൂര്യകുമാര്‍ യാദവിനെ(24) പുറത്താക്കി കൂട്ടുകെട്ട് തകര്‍ത്തത്.
ഏതാനും ഓവറുകള്‍ക്ക് ശേഷം രോഹിത് ശര്‍മ്മയെയും(44), ഹാര്‍ദ്ദിക് പാണ്ഡ്യയെയും ഒരേ ഓവറില്‍ പുറത്താക്കി അമിത് മിശ്ര മുംബൈയുടെ നില കൂടുതല്‍ പരുങ്ങലിലാക്കുകയായിരുന്നു. മത്സരത്തില്‍ 67/1 എന്ന നിലയില്‍ നിന്ന് 10 റണ്‍സ് നേടുന്നതിനിടെ മൂന്ന് വിക്കറ്റാണ് മുംബൈയ്ക്ക് നഷ്ടമായത്.
അധികം വൈകാതെ ക്രുണാല്‍ പാണ്ഡ്യയുടെ വിക്കറ്റ് നേടി ലളിത് യാദവും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ മുംബൈ 81/5 എന്ന നിലയിലേക്ക് വീണു. തൊട്ടടുത്ത ഓവറില്‍ പൊള്ളാര്‍ഡിനെ വീഴ്ത്തി അമിത് മിശ്ര തന്റെ മൂന്നാമത്തെ വിക്കറ്റ് നേടി.
തൊട്ടടുത്ത ഓവറില്‍ പൊള്ളാര്‍ഡിനെ വീഴ്ത്തി അമിത് മിശ്ര തന്റെ മൂന്നാമത്തെ വിക്കറ്റ് നേടി. ഇഷാന്‍ കിഷന്റെ വിക്കറ്റ് വീഴ്ത്തി തന്റെ നാലോവര്‍ സ്പെല്ലില്‍ വെറും 24 റണ്‍സ് വിട്ട് നല്‍കി അമിത് മിശ്ര 4 വിക്കറ്റ് നേടുകയായിരുന്നു. ഇഷാന്‍ കിഷന്‍(26), ജയന്ത് യാദവ്(23) എന്നിവരുടെ ബാറ്റിംഗ് പ്രകടനം ആണ് മുംബൈയ്ക്ക് 137/9 എന്ന സ്കോര്‍ നേടുവാന്‍ സഹായിച്ചത്.
അമിത് മിശ്രയുടെ നാല് വിക്കറ്റിന് പുറമെ 2 വിക്കറ്റ് നേടിയ അവേശ് ഖാന്‍ ആണ് ഡല്‍ഹി ബൗളിംഗില്‍ തിളങ്ങിയ മറ്റൊരു താരം.