വാങ്കഡേയിൽ ഒരു ടെസ്റ്റ് കളിക്കണമെന്ന് ആഗ്രഹം – അജിങ്ക്യ രഹാനെ

Sports Correspondent

മോയിൻ അലിയ്ക്ക് സുഖമില്ലാത്തതിനാലാണ് തനിക്ക് അവസരം ലഭിച്ചതെന്നും ഐപിഎൽ പോലുള്ള ദൈര്‍ഘ്യമേറിയ ടൂര്‍ണ്ണമെന്റിൽ നമുക്ക് ലഭിയ്ക്കുന്ന അവസരം എപ്പോളായാലും അത് ഉപയോഗിക്കുകയാണ് പ്രധാനമെന്നും അജിങ്ക്യ രഹാനെ.

വാങ്കഡേയിൽ കളിക്കുവാന്‍ തനിക്ക് എന്നും ഇഷ്ടമാണെന്നു ഇവിടെ ഒരു ടെസ്റ്റ് മത്സരം കളിക്കുക എന്നതാണ് തന്റെ വലിയ ആഗ്രഹം എന്നും രഹാനെ പറഞ്ഞു.

മഹി ഭായിയും ഫ്ലെമിംഗും എല്ലാവര്‍ക്കും മുഴുവന്‍ ഫ്രീഡം തരുമെന്നും തന്നോട് മികച്ച തയ്യാറെടുപ്പുകള്‍ നടത്തുവാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും രഹാനെ പറഞ്ഞു.