ഡേവിഡ് മില്ലര്‍ക്കെതിരെയുള്ള മാച്ച് അപ്പിന് വേണ്ടിയായിരുന്നു ആഡം സംപയ്ക്ക് ഗുജറാത്തിനെതിരെയുള്ള മത്സരത്തിൽ അവസരം നൽകിയതെന്ന് പറഞ്ഞ് രാജസ്ഥാന്‍ റോയൽസ് നായകന്‍ സഞ്ജു സാംസൺ.
മാച്ച് അപ്പ് പോലെ തന്നെ വിക്കറ്റ് നേടുവാനുള്ള അവസരം സംപ സൃഷ്ടിച്ചുവെങ്കിലും സ്വന്തം ബൗളിംഗിൽ താരം മില്ലറെ കൈവിട്ടു. 6 റൺസായിരുന്നു മില്ലര്‍ ആ സമയത്ത് നേടിയിരുന്നത്. തുടര്‍ന്ന് 40 റൺസ് കൂടി താരം കൂട്ടിചേര്‍ത്തപ്പോള്‍ ഗുജറാത്ത് 177/7 എന്ന സ്കോര്‍ നേടി.














