പഞ്ചാബ് കിംഗ്സിനെതിരെ അതിവേഗ ഫിഫ്റ്റിയുമായി രാജസ്ഥാന്‍ ഓപ്പണര്‍മാര്‍. ഇന്ന് 219 റൺസ് ചേസ് ചെയ്തിറങ്ങിയ രാജസ്ഥാന് വേണ്ടി വൈഭവ് സൂര്യവന്‍ഷിയും യശസ്വി ജൈസ്വാളും മിന്നും ബാറ്റിംഗ് പ്രകടനം ആണ് പുറത്തെടുത്തത്.
2.5 ഓവറിൽ ടീം ഫിഫ്റ്റി നേടുമ്പോള്‍ ജൈസ്വാള്‍ 12 പന്തിൽ 34 റൺസും വൈഭവ് സൂര്യവന്‍ഷി 6 പന്തിൽ 16 റൺസുമാണ് നേടിയത്. ടീം ഫിഫ്റ്റി പൂര്‍ത്തിയാക്കുമ്പോളും ഒരു സിംഗിള്‍ പോലും രാജസ്ഥാന്‍ നേടിയിരുന്നില്ല. അഞ്ചാം ഓവറിൽ ആണ് ആദ്യ സിംഗിള്‍ പിറന്നത്.
ഈ സീസണിൽ പഞ്ചാബ് കിംഗ്സും ആര്‍സിബിയും 3 ഓവറിൽ ടീം ഫിഫ്റ്റി തികച്ചിരുന്നു. ഐപിഎൽ ചരിത്രത്തിലെ തന്നെ രാജസ്ഥാന്റെ രണ്ടാമത്തെ വേഗതയേറിയ ടീം അര്‍ദ്ധ ശതകം ആണ് ഇത്. 2023ൽ കൊൽക്കത്തയ്ക്കെതിരെ ടീം 2.4 ഓവറിൽ ഫിഫ്റ്റി നേടിയിരുന്നു.