മുൻ ദക്ഷിണാഫ്രിക്കൻ താരം എ.ബി ഡിവില്ലേഴ്സിന്റെ എക്കാലത്തെയും മികച്ച ഇന്ത്യൻ പ്രീമിയർ ലീഗ് ടീമിന്റെ ക്യാപ്റ്റനായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻ കൂടിയാണ് മഹേന്ദ്ര സിംഗ് ധോണി.
ഡിവില്ലേഴ്സിന്റെ ടീമിൽ ഇന്ത്യയിലെ പ്രമുഖ താരങ്ങൾ എല്ലാം ഉൾപെട്ടിട്ടുണ്ട്. ഓപ്പണിങ് സ്ഥാനത്ത് മുൻ ഡൽഹി ഡെയർഡെവിൾസ് താരവും ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറുമായിരുന്ന വിരേന്ദർ സേവാഗിനെയാൻ ഡിവില്ലേഴ്സ് തിരഞ്ഞെടുത്തത്. സെവാഗിനൊപ്പം മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനും ഇന്ത്യൻ ഓപ്പണറുമായ രോഹിത് ശർമ്മയെ ആണ് ഡിവില്ലേഴ്സ് തിരഞ്ഞെടുത്തത്.
മൂന്നാം സ്ഥാനത്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ തന്റെ സഹ താരം കൂടിയായ വിരാട് കോഹ്ലിയെയും നാലാം സ്ഥാനത്ത് ഒന്നെങ്കിൽ താൻ തന്നെയോ അല്ലെങ്കിൽ താരം സ്റ്റീവ് സ്മിത്തിനെയോ കെയ്ൻ വില്യംസണെയോ ഉൾപെടുത്താമെന്നും താരം പറഞ്ഞു. ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സും മഹേന്ദ്ര സിംഗ് ധോണിയും ബാറ്റിംഗ് ലൈനപ്പ് പൂർത്തിയാകും.
ബൗളർമാരിൽ ഇന്ത്യൻ സ്പിന്നർ ജഡേജ, അഫ്ഗാനിസ്ഥാൻ സ്പിന്നർ റഷീദ് ഖാൻ, ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ, ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ കാഗിസോ റബാഡ എന്നിവരെയും ഡിവില്ലേഴ്സ് തന്റെ ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്..