ബട്ട്ലറുടെ പുറത്താകൽ വിവാദം, അശ്വിന് പിന്തുണയുമായി എബി ഡിവില്ലിയേഴ്സ്

Jyotish

ജോസ് ബട‍്‍ലറെ വിവാദ രീതിയില്‍ പുറത്താക്കിയ അശ്വിനെതിരെ ക്രിക്കറ്റ് ലോകത്ത് ഉയര്‍ന്ന് വരുന്നത് രൂക്ഷ പ്രതികരണമാണ്. ഏറെ വിമർശനങ്ങൾക്ക് അശ്വിന്റെ നടപടി വിധേയമായെങ്കിലും അശ്വിന് പിന്തുണയുമായും ക്രിക്കറ്റ് ലോകത്ത് നിന്നും ആളുകൾ എത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ അശ്വിന് പിന്തുണയുമായി എത്തിയത് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം എബി ഡിവില്ലിയേഴ്സാണ്.

അശ്വിൻ നിയമാനുസൃതമാണ് പ്രവർത്തിച്ചതെന്നും അതിൽ അദ്ദേഹത്തിന്റെ കുറ്റപ്പെടുത്താനാകില്ലെന്നുമെന്നാണ് എബിഡിയുടെ നിലപാട്. ക്രിക്കറ്റിലെ നിയമപ്രകാരം അശ്വിന്‍ ചെയ്തത് ശരിയാണ്. അതിനുള്ള അവകാശം നിയമങ്ങള്‍ അശ്വിനു നല്‍കുന്നുണ്ട്. വിമർശനങ്ങളിൽ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് മുംബൈ ഇന്ത്യൻസിനെയാണ് ബാംഗ്ലൂർ നേരിടുക. ആദ്യ മത്സരത്തിൽ ബാംഗ്ലൂർ നിറം മങ്ങിയെങ്കിലും ഹോം മാച്ചിൽ മുംബൈയെ തകർത്ത് പുതിയൊരു തുടക്കത്തിനായിട്ടാണ് ബാംഗ്ലൂർ ശ്രമിക്കുന്നതെന്നും എബിഡി പറഞ്ഞു.