250 സിക്സുകൾ, ചരിത്രം എഴുതി രോഹിത് ശർമ്മ

Newsroom

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ചരിത്രത്തിൽ 250 സിക്‌സറുകൾ നേടുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരമായി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇന്ന് പഞ്ചാബ് കിംഗ്‌സിനെതിരായ തന്റെ ടീമിന്റെ മത്സരത്തിലാണ് രോഹിത് ഈ നാഴികക്കല്ല് നേടിയത്.

രോഹിത് ശർമ്മ 23 04 22 22 39 25 937

ഈ നേട്ടത്തോടെ, ഐപിഎൽ ചരിത്രത്തിൽ 250ൽ കൂടുതൽ സിക്‌സറുകൾ നേടിയ മൂന്നാത്തെ മാത്രം കളിക്കാരനായി രോഹിത് മാറി. ക്രിസ് ഗെയ്‌ൽ (357 സിക്‌സറുകൾ), എബി ഡിവില്ലിയേഴ്‌സ് (251 സിക്‌സറുകൾ) എന്നിവരാണ് ഇനി രോഹിതിനു മുന്നിൽ ഉള്ളത്‌. യഥാക്രമം 235, 229 സിക്‌സറുകൾ നേടിയ എംഎസ് ധോണിയും വിരാട് കോഹ്‌ലിയുമാണ് ആദ്യ അഞ്ചിൽ ഇടംപിടിച്ച മറ്റ് രണ്ട് കളിക്കാർ.

Most sixes in IPL history:

Chris Gayle – 357

AB Devilliers – 251

Rohit Sharma – 250*

MS Dhoni – 235

Virat Kohli – 229