സ്പിന്നര്‍മാരില്‍ നിന്ന് ശ്രദ്ധ തട്ടിയെടുത്ത പേസ് ബൗളര്‍മാര്‍ ഇന്ത്യയുടെ കരുത്ത്

2019ല്‍ ഇന്ത്യ പേസ് ബൗളര്‍മാരുടെ ഉയര്‍ത്തെഴുന്നേല്പാണ് ഇന്ത്യന്‍ ടീമിനെ കരുത്തരാക്കിയതെന്ന് അഭിപ്രായപ്പെട്ട് വിരാട് കോഹ്‍ലി. ഏത് എതിരാളികളെയും പുറത്താക്കുവാന്‍ ശേഷിയുള്ള ഒരു പറ്റം പേസര്‍മാരുണ്ട് ഇന്ത്യന്‍ ടീമിലിപ്പോള്‍, സ്പിന്നര്‍മാരില്‍ നിന്ന് ശ്രദ്ധ അവര്‍ തട്ടിയെടുത്ത് കഴിഞ്ഞുവെന്നും അത് തന്നെ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടമാണെന്നും വിരാട് കോഹ്‍ലി അഭിപ്രായപ്പെട്ടു.

വിദേശത്ത് ഒന്നോ രണ്ടോ മത്സരങ്ങളല്ല, പരമ്പര തന്നെ സ്വന്തമാക്കുവാനുള്ള കഴിവ് ഈ ടീമിനുണ്ടെന്നുള്ള വിശ്വാസം മാനേജ്മെന്റിനും കാണികള്‍ക്കുമുണ്ടെന്ന് വിരാട് കോഹ്‍ലി പറഞ്ഞു. വരും വര്‍ഷങ്ങളില്‍ പുതിയ യുവ താരങ്ങള്‍ ടീമിന്റെ കടിഞ്ഞാണേറ്റെടുക്കുമെന്നും സമ്മര്‍ദ്ദത്തില്‍ അവര്‍ എങ്ങനെ തിളങ്ങുന്നു എന്നതാണ് ഇപ്പോള്‍ പരീക്ഷണം നടത്തി വരുന്നതെന്നും കോഹ്‍ലി സൂചിപ്പിച്ചു.

Exit mobile version