കൊച്ചി റിങ്ക്സ് ഫുട്ബോൾ ജനുവരി 11 മുതൽ കളമശ്ശേരിയിൽ

കൊച്ചി റിങ്ക്സ് ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന കൊച്ചി റിങ്ക്സ് ഫുട്ബോൾ ലീഗിന് ഇത്തവണ കളമശ്ശേരി ഡെകതലോൺ വേദിയാകും. ജനുവരി 11നും 12നും ആയിരിക്കും ലീഗ് നടക്കുക. അണ്ടർ 10, അണ്ടർ 12, അണ്ടർ 15, അണ്ടർ 18 എന്നീ വിഭാഗങ്ങളിലും കോർപറേറ്റ് ടീമുകളുടെ വിഭാഗത്തിലുമാണ് മത്സരങ്ങൾ നടക്കുക.

നാലു പേർ അടങ്ങുന്ന ടീമുകൾ ഒരോ ഭാഗത്തും അണിനിരക്കുന്ന നിലയിലാണ് റിങ്ക്സ് ലീഗ് നടക്കുക. അണ്ടർ 10ന് താഴെയുള്ള വിഭാഗങ്ങളിൽ 7 മിനുട്ടുള്ള രണ്ട് പകുതികൾ ആയാകും മത്സരം നടക്കുക. മറ്റു വിഭാഗങ്ങളിൽ 10 മിനുട്ടായിരിക്കും ഒരു പകുതി. ഈ ലീഗിലെ വിജയികൾക്ക് നാസികിൽ നടക്കുന്ന ദേശീയ റിങ്ക് ഫുട്ബോൾ ലീഗിൽ കളിക്കാൻ യോഗ്യത ലഭിക്കും.

ടൂർണമെന്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ;

Exit mobile version