രണ്ടാം ടെസ്റ്റ്, ന്യൂസിലൻഡ് ബാറ്റ് ചെയ്യും, കെ എൽ രാഹുലും സിറാജും ഇന്ത്യൻ ടീമിൽ നിന്ന് പുറത്ത്

Newsroom

ന്യൂസിലൻഡിന് എതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ടോസ് നഷ്ടം. ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ ടോം ലാഥം ബാറ്റു ചെയ്യാൻ തീരുമാനിച്ചു. ഇന്ത്യൻ ടീമിൽ ഇന്ന് മൂന്ന് മാറ്റങ്ങൾ ഉണ്ട്. കെ എൽ രാഹുൽ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവർ ടീമിൽ ഇല്ല.

1000706026

പകരം ശുഭ്മൻ ഗിൽ, ആകാശ് ദീപ്, വാഷിങ്ടൺ സുന്ദർ എന്നിവർ സ്ക്വാഡിലേക്ക് എത്തി. ന്യൂസിലൻഡ് ടീമിൽ മാറ്റ് ഹെൻറിക്ക് പകരം സാന്റ്നർ എത്തി.

India Playing XI: R Sharma (c), Y Jaiswal, V Kohli, R Pant (wk), S Gill, S Khan, R Jadeja, R Ashwin, A Deep, W Sundar, J Bumrah

New Zealand Playing XI: T Latham (c), D Conway, W Young, R Ravindra, D Mitchell, T Blundell (wk), G Phillips, T Southee, M Santner, W O’Rourke, A Patel