ന്യൂസിലൻഡ് 255ന് ഓളൗട്ട്, ഇന്ത്യക്ക് ജയിക്കാൻ 359 റൺസ്

Newsroom

ഇന്ത്യ ന്യൂസിലൻഡ് ടെസ്റ്റിന്റെ മൂന്നാം ദിനം ആദ്യ സെഷനിൽ ന്യൂസിലൻഡിനെ എറിഞ്ഞിടാൻ ഇന്ത്യക്ക് ആയി. ന്യൂസിലൻഡ് 255 റൺസിന് ഓളൗട്ട് ആയി. ഇതോടെ ഇന്ത്യക്ക് ജയിക്കാൻ 359 എന്ന ലക്ഷ്യം മുന്നിൽ വെക്കാൻ ന്യൂസിലൻഡിനായി. ഇന്ത്യക്ക് ആയി രണ്ടാം ഇന്നിംഗ്സിൽ ജഡേജ 3 വിക്കറ്റും വാഷിംഗ്ടൺ സുന്ദർ 4 വിക്കറ്റും അശ്വിൻ 2 വിക്കറ്റും നേടി.

Picsart 24 10 26 11 25 32 403

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടമായി കഴിഞ്ഞു. ഇന്ത്യ ഇപ്പോൾ 81-1 എന്ന നിലയിലാണ് ഉള്ളത്‌. 8 റൺസ് എടുത്ത രോഹിത് ശർമ്മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 46 റൺസുമായി ജയ്സ്വാളും 22 റൺസുമായി ഗില്ലും ബാറ്റ് ചെയ്യുന്നു.

ഇനിയും ഇന്ത്യക്ക് വിജയിക്കാൻ 278 റൺസ് വേണം.