ഇന്ത്യക്ക് എതിരെ പൊരുതാൻ ആകുന്ന ടോട്ടൽ ഉയർത്തി നേപ്പാൾ

Newsroom

ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഗ്രൂപ്പ് എ മത്സരത്തിൽ നേപ്പാൾ ഭേദപ്പെട്ട സ്കോർ നേടി. 50 ഓവറിൽ 230 റൺസ് ആണ് നേപ്പാൾ എടുത്തത്‌. തുടക്കത്തിൽ ഇന്ത്യ മൂന്ന് ക്യാച്ചുകള്‍ കൈവിട്ടത് മുതലാക്കി നേപ്പാള്‍ ഓപ്പണര്‍മാര്‍ 65 റൺസാണ് നേടിയത്. 38 റൺസ് നേടിയ കുശൽ ഭുര്‍ട്ടലിനെ പുറത്താക്കി ശര്‍ദ്ധുൽ താക്കൂര്‍ ആണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ നൽകിയത്. അധികം വൈകാതെ ഭിം ഷാര്‍ക്കിയെ രവീന്ദ്ര ജഡേജ മടക്കിയയ്ച്ചു.

ഇന്ത്യ 23 09 04 19 34 44 191

പിന്നീട് രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയപ്പോള്‍ നേപ്പാള്‍ 101/4 എന്ന നിലയിൽ പ്രതിരോധത്തിലായി. ഒരു വശത്ത് ആസിഫ് ഷെയ്ഖ് പൊരുതി നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ചുവെങ്കിലും 58 റൺസ് നേടിയ താരത്തെ മൊഹമ്മദ് സിറാജ് പുറത്താക്കി. തൊട്ടടുത്ത തന്റെ ഓവറിൽ സിറാജ് ഗുൽഷന്‍ ഷായുടെ(23) വിക്കറ്റും വീഴ്ത്തി. ഇതോടെ നേപ്പോള്‍ 144/6 എന്ന നിലയിലായി.

പിന്നീട് ദീപേന്ദ്ര സിംഗും സൊമ്പാൽ കമിയും കൂടെ നേപ്പാളിനെ 200നു മുകളിൽ എത്തിച്ചു. ദീപേന്ദ്ര 25 പന്തിൽ 29 റൺസും സൊമ്പാൽ കമി 56 പന്തിൽ 48 റൺസും എടുത്തു. ഇന്ത്യക്ക് ആയി ജഡേജയും സിറാജും മൂന്ന് വിക്കറ്റു വീതവും വീഴ്ത്തി. ഷമി, ഹാർദിക്, ശർദ്ധുൽ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.