ഇന്ത്യൻ ഫുട്ബോളിന് നിർണായകമായ ഒരു തീരുമാനം നാളെ വരും. ഇന്ത്യൻ സീനിയർ പുരുഷ ടീം പരിശീലകൻ മനോലോ മാർക്വെസിന്റെ ഭാവിയെക്കുറിച്ചും ഇന്ത്യൻ ഫുട്ബോളിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്യാനുള്ള ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം നാളെ ചേരും.

കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മോശം പ്രകടനങ്ങൾ വലിയ വിമർശനം ഉയർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മാർക്വെസിന്റെ കീഴിലുള്ള ടീമിന്റെ പ്രകടനവും അദ്ദേഹത്തിന്റെ കരാർ സംബന്ധിച്ച വിഷയങ്ങളും എ.ഐ.എഫ്.എഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വരുന്നത്.
ഒപ്പം ഐ എസ് എല്ലിന്റെ ഭാവിയും യോഗത്തിൽ ചർച്ചയാകും. എഫ് എസ് ഡി എല്ലുമായി ഇനിയും പുതിയ കരാർ ധാരണയിൽ എത്താൻ ആവാതെ വലയുകയാണ് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ.