ടെസ്റ്റ് ചാംപ്യൻഷിപ് റാങ്കിങ്ങിൽ ഇന്ത്യൻ ആധിപത്യം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റിൻഡീസിനെതിരായ പരമ്പര 2-0ന് ജയിച്ചതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് റാങ്കിങ്ങിൽ ആധിപത്യം ഉറപ്പിച്ച് ഇന്ത്യ. പരമ്പരയിലെ മുഴുവൻ മത്സരങ്ങളും ജയിച്ച ഇന്ത്യ 120 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. 60 പോയിന്റ് വീതമുള്ള ന്യൂ സിലാൻഡും ശ്രീലങ്കയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ആഷസ് പരമ്പര കളിക്കുന്ന ഓസ്ട്രേലിയ നാലാം സ്ഥാനത്തും ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തുമാണ്.

വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരം 318 റൺസിന്‌ ജയിച്ച ഇന്ത്യ രണ്ടാം മത്സരം 257 റൺസിനാണ് ജയിച്ചത്. ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര ഇന്ത്യയിൽ വെച്ച് സൗത്ത് ആഫ്രിക്കക്കെതിരെയാണ്. ബംഗ്ളദേശ്, പാകിസ്ഥാൻ, സൗത്ത് ആഫ്രിക്ക ടീമുകൾ ഇതുവരെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒരു മത്സരം പോലും കളിച്ചിട്ടില്ല. ടെസ്റ്റ് ചാംപ്യൻഷിപ് കളിയ്ക്കാൻ തുടങ്ങിയ ടീമുകളിൽ വെസ്റ്റിൻഡീസിന് മാത്രമാണ് ഒരു പോയിന്റ് പോലും ഇല്ലാത്തത്.