റായ്പൂരിൽ താരത്തിളക്കം
കഴിവും ക്ഷമയും സമന്വയിപ്പിച്ച പ്രകടനത്തിൽ, റുതുരാജ് ഗെയ്‌ക്‌വാദ് ഇന്ത്യക്ക് വേണ്ടി ഏകദിനത്തിലെ തന്റെ ആദ്യ സെഞ്ച്വറി നേടി. 77 പന്തിൽ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.
ദക്ഷിണാഫ്രിക്കൻ ബൗളർ മാർക്കോ യാൻസനിൽ നിന്നുള്ള ആദ്യ വെല്ലുവിളികളെ അതിജീവിച്ച് ശക്തമായ തുടക്കം കുറിച്ച അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്, 52 പന്തിൽ അർദ്ധ സെഞ്ച്വറിയിലെത്തിയ ശേഷം ഗിയർ മാറ്റുന്ന മനോഹരമായ കാഴ്ചയായിരുന്നു.
കോർബിൻ ബോഷിനെതിരെ നേടിയ അവിസ്മരണീയമായ ബൗണ്ടറിയിലൂടെയാണ് സെഞ്ച്വറിയിൽ എത്തിയത്. സെഞ്ച്വറി പൂർത്തിയാക്കിയ അദ്ദേഹത്തെ വിരാട് കോഹ്ലി ആലിംഗനം ചെയ്തു. ഹെൽമെറ്റ് ഊരി, റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ ആർത്തുല്ലസിച്ച ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യാൻ അദ്ദേഹം ബാറ്റ് ഉയർത്തി.
സെഞ്ച്വറിക്ക് ശേഷം ആക്രമിച്ചു കളിക്കാൻ നോക്കിയ റുതുരാജ് 83 പന്തിൽ നിന്ന് 105 എടുത്ത് പുറതതാവുക ആയിരുന്നു.