ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കപ്പിനായുള്ള കാത്തിരിപ്പിന് അവസാനം ഉണ്ടാകും എന്നും ഇന്ത്യൻ ആരാധർ ക്ഷമയോടെ കാത്തിരിക്കണം എന്നും മുൻ കോച്ച് രവി ശാസ്ത്രി. ഇന്ത്യക്ക് ഒരു കപ്പ് കിട്ടാനുണ്ട് എന്ന് ഞാൻ കരുതുന്നു. ഇന്ത്യ സ്ഥിരത പുലർത്തുന്നുണ്ട്. – അവർ സ്ഥിരമായി ഫൈനലിലും സെമി-ഫൈനലിലും എത്തുന്നു. കപ്പ് വരും. ശാസ്ത്രി പറഞ്ഞു.
സച്ചിൻ ടെണ്ടുൽക്കറെ നോക്കൂ. ഒരു ഐസിസി ട്രോഫി നേടാൻ അദ്ദേഹത്തിന് ആറ് ലോകകപ്പുകൾ കളിക്കേണ്ടിവന്നു. 6 ലോകകപ്പുകൾ എന്നാൽ 24 വർഷം. തന്റെ അവസാന ലോകകപ്പിൽ അദ്ദേഹം ആ കപ്പ് വിജയിച്ചു. ലയണൽ മെസ്സിയെ നോക്കൂ. ഒരു ക്ലാസിക് ഉദാഹരണമാണ് മെസ്സി. അവൻ എത്ര നാളായി കളിക്കുന്നു. അർജന്റീനക്ക് ഒപ്പം ഒരു കപ്പ് നേടാൻ ആയില്ല. ജയിക്കാൻ തുടങ്ങിയപ്പോൾ കോപ്പ അമേരിക്കയും ലോകകപ്പും നേടി, ഫൈനലിൽ സ്കോറും ചെയ്തു. അതിനാൽ നിങ്ങൾ കാത്തിരിക്കണം. കപ്പ് നേടാൻ തുടങ്ങുമ്പോൾ ഇന്ത്യയും ഒരുപാട് കിരീടങ്ങൾ നേടും. രവി ശാസ്ത്രി പറഞ്ഞു.