പരമ്പരയില്‍ തിരിച്ചുവരവ് ഇന്ത്യയ്ക്ക് സാധ്യമെന്ന കരുതുന്നില്ല: സേവാഗ്

Sports Correspondent

കേപ് ടൗണ്‍ ടെസ്റ്റില്‍ പരാജയം ഏറ്റുവാങ്ങിയതോടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇനിയൊരു ഇന്ത്യന്‍ തിരിച്ചുവരവ് സാധ്യമല്ലെന്ന് അഭിപ്രായപ്പെട്ട് വിരേന്ദര്‍ സേവാഗ്. പരമ്പരയില്‍ ഇന്ത്യയ്ക്ക് ഇനി 30 ശതമാനം സാധ്യത മാത്രമേ താന്‍ കല്പിക്കുന്നുള്ളുവെന്നും മുന്‍ ഇന്ത്യന്‍ താരം അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്കന്‍ സാഹചര്യങ്ങള്‍ക്കും പിച്ചിന്റെ സ്വഭാവത്തിനുമനുസരിച്ച് ടീം ഘടനയില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ താന്‍ പറഞ്ഞ 30 ശതമാനം സാധ്യത ഇന്ത്യയ്ക്ക് ഉണ്ടാകുകയുള്ളു എന്നും സേവാഗ് പറഞ്ഞു.

അജിങ്ക്യ രഹാനെയില്‍ ഇന്ത്യ ഒരു അധിക ബാറ്റ്സ്മാനെ കളിപ്പിക്കണമെന്നാണ് വീരു അഭിപ്രായപ്പെട്ടത്. രവിചന്ദ്രന്‍ അശ്വിനെ പുറത്തിരുത്തണമെന്ന സൂചനയാണ് സേവാഗ് നല്‍കുന്നത്. കോഹ്‍ലിയും രോഹിത്തും റണ്‍ കണ്ടെത്തേണ്ടത് ഏറെ നിര്‍ണ്ണായകമാണെന്നും വിരേന്ദര്‍ സേവാഗ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial