അവസാനം അശ്വിനും ശ്രേയസ്സും, ഇന്ത്യക്ക് ആവേശകരമായ വിജയം

Sports Correspondent

Picsart 22 12 25 10 53 01 802
Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശിന് എതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ആവേശകരമായ വിജയം. ഇന്ത്യ മൂന്ന് വിക്കറ്റിന്റെ വിജയമാണ് നേടിയത്. എട്ടാം വിക്കറ്റിൽ ശ്രേയസ് അയ്യറും അശ്വിനും നേടിയ 71 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്ക് വിജയം നൽകിയത്.

ഇന്ന് 45/4 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 11 റൺസ് കൂടി കൂട്ടിചേര്‍ത്തുവെങ്കിലും ജയ്ദേവ് ഉനഡ്കടിനെ പുറത്താക്കി ഷാക്കിബ് അൽ ഹസന്‍ ആദ്യ ബ്രേക്ക്ത്രൂ നേടി. 13 റൺസായിരുന്നു ഉനഡ്കട് നേടിയത്.

Bangladesh

ഋഷഭ് പന്തും അക്സര്‍ പട്ടേലും ചേര്‍ന്ന് 15 റൺസ് കൂടി നേടിയെങ്കിലും പന്തിനെ വിക്കറ്റിന് മുന്നിൽ കുടുക്കി മെഹ്ദി ഹസന്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി നൽകി. തന്റെ അടുത്ത ഓവറിൽ അക്സര്‍ പട്ടേലിനെ താരം വീഴ്ത്തിയതോടെ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ പ്രയാസമായി. 34 റൺസായിരുന്നു അക്സര്‍ പട്ടേൽ നേടിയത്.

Bangladeshmehidy

74-7 എന്ന നിലയിൽ ഇന്ത്യ പ്രതിരോധത്തിൽ ആയപ്പോൾ ആണ് അശ്വിനും ശ്രേയസും ഒരുമിച്ചത്. ശ്രേയസ് 46 പന്തിൽ 29 റൺസ് എടുത്തും അശ്വിൻ 62 പന്തിൽ 42 റൺസ് എടുത്തും പുറത്താകാതെ നിന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശ് 227 റൺസിൻ ആൾ ഔട്ട് ആയിരുന്നു. ഇന്ത്യ ആദ്യ ഇന്നിങ്സിൽ 314 റൺസും എടുത്തു. രണ്ടാം ഇന്നിങ്സിൽ ബംഗ്ലാദേശിന് 232 റൺസ് എടുക്കാൻ ആയതോടെ ആണ് കളി ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങിയത്.