വിദേശകാര്യ മന്ത്രാലയം (MEA) ടീമിന് യാത്രാനുമതി നിഷേധിച്ചതിനെ തുടർന്ന് നവംബർ 23 മുതൽ ഡിസംബർ 3 വരെ പാക്കിസ്ഥാനിൽ നടക്കാനിരിക്കുന്ന അന്ധർക്കായുള്ള T20 ലോകകപ്പിൽ നിന്ന് ഇന്ത്യൻ അന്ധ ക്രിക്കറ്റ് ടീം ഔദ്യോഗികമായി പിന്മാറി. കായിക മന്ത്രാലയം നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകിയെങ്കിലും എംഇഎ നിരസിച്ചത് ടീമിനെ ടൂർണമെന്റിൽ നിന്ന് പിൻവലിക്കുന്നതിലേക്ക് നയിച്ചു.
ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ പുരുഷ ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന പ്രശ്നങ്ങൾ നടക്കുന്നതിന് ഇടയിലാണ് ഈ പിൻവാങ്ങലും നടക്കുന്നത്. ഇന്ത്യൻ ടീമിന് പാകിസ്ഥാൻ സർക്കാർ വിസ അനുവദിച്ചെങ്കിലും നിലവിലെ ചാമ്പ്യന്മാരില്ലാതെയാകും ടൂർണമെൻ്റ് നടക്കുക.
2022-ൽ ബെംഗളൂരുവിൽ നടന്ന ഫൈനലിൽ ബംഗ്ലാദേശിനെതിരെ നേടിയ മികച്ച വിജയം ഉൾപ്പെടെ, മുമ്പത്തെ മൂന്ന് പതിപ്പുകളിലും വിജയിച്ച് ഇന്ത്യ അന്ധരുടെ ടി20 ലോകകപ്പിൽ ആധിപത്യം പുലർത്തി വരികയായിരുന്നു.