ഇന്ത്യ – സിംബാബ്‍വെ പരമ്പര പ്രതിസന്ധിയിൽ

Staff Reporter

ഇന്ത്യയും സിംബാബ്‌വെയും മാർച്ചിൽ നടത്താഞ്ഞിരുന്ന പരമ്പര പ്രതിസന്ധിയിലെന്ന് സൂചന. ലോകകപ്പ് നടക്കുന്നത് കൊണ്ട് ഐ.പി.എൽ മത്സരങ്ങൾ നേരത്തെ നടത്താൻ തീരുമാനിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. മാർച്ച് മാസത്തിലാണ് സിംബാബ്‍ബെ ഇന്ത്യൻ പര്യടനം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ലോകകപ്പ് മുൻപിൽ കണ്ട് കൊണ്ട് ഐ.പി.എൽ മത്സരങ്ങൾ മാർച്ച് 23ന് തുടങ്ങാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിരുന്നു.

ഇതുവരെ ഓദ്യോഗികമായ അറിയിപ്പുകൾ ഒന്നും ബി.സി.സി.ഐ പുറത്തു വിട്ടിട്ടില്ല. ഇതോടെ സിംബാബ്‌വെ പരമ്പര വേറെ സമയത്തേക്ക് മാറ്റി വെക്കുകയോ അല്ലെങ്കിൽ പരമ്പര പൂർണമായും ഉപേക്ഷിക്കുകയോ ചെയ്യാൻ സാധ്യതയുണ്ട്.  ഫെബ്രുവരി 24 മുതൽ മാർച്ച് 13 വരെയാണ് ഓസ്ട്രലിയയുടെ ഇന്ത്യൻ പര്യടനം. അതിന് ശേഷം ഐ.പി.എൽ തുടങ്ങുന്നതിനു മുൻപ് വെറും 10 ദിവസം മാത്രമാണ് ബാക്കിയുള്ളത്.