മൂന്നാം ടി20യിൽ ഇന്ത്യക്ക് വിജയം, പരമ്പരയിൽ മുന്നിൽ എത്തി

Newsroom

Picsart 24 07 10 19 27 33 663
Download the Fanport app now!
Appstore Badge
Google Play Badge 1

സിംബാബ്‍വേയ്ക്കെതിരെ മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് വിജയം. ഇന്ന് 23 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇതോടെ ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിൽ എത്തി. ഇന്ത്യ ഉയർത്തിയ 183 എന്ന ലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെക്ക് 159 റൺസ് എടുക്കാനെ ആയുള്ളൂ.

ഇന്ത്യ 24 07 10 19 27 49 996

ഇന്ത്യക്ക് വേണ്ടി വാഷിങ്ടൻ സുന്ദർ 3 വിക്കറ്റും ആവേശ് ഖാൻ രണ്ടു വിക്കറ്റും വീഴ്ത്തി. ഖലീൽ അഹമ്മദ് ഒരു വിക്കറ്റും നേടി. 37 റൺസ് എടുത്ത മദാന്ദെയും 65 റൺസ് എടുത്ത മയേർസും മാത്രമാണ് സിംബാബ്‌വെക്ക് ആയി ബാറ്റു കൊണ്ട് തിളങ്ങിയത്. അവസാനം മയേർസ് ഒറ്റയ്ക്ക് പൊരുതി എങ്കിലും സിംബാബ്‌വെക്ക് 158 റൺസ് വരെയെ എത്താൻ ആയുള്ളൂ.

ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യം ബാറ്റു ചെയ്ത് 182 റൺസാണ് നേടിയത്. യശസ്വി ജൈസ്വാളും ശുഭ്മന്‍ ഗില്ലും നേടിയ തകര്‍പ്പന്‍ തുടക്കത്തിന് ശേഷം 4 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്.

ഓപ്പണര്‍മാരായ ജൈസ്വാള്‍ – ഗിൽ കൂട്ടുകെട്ട് 67 റൺസാണ് നേടിയത്. 36 റൺസ് നേടിയ ജൈസ്വാളിനെ സിക്കന്ദര്‍ റാസ പുറത്താക്കിയപ്പോള്‍ കഴിഞ്ഞ മത്സരത്തിലെ ഹീറോ അഭിഷേക് ശര്‍മ്മയെയും റാസ തന്നെയാണ് പുറത്താക്കിയത്. അതിന് ശേഷം 72 റൺസ് മൂന്നാം വിക്കറ്റിൽ നേടി ഗിൽ – ഗായക്വാഡ് കൂട്ടുകെട്ടാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്.

Ruturaj

66 റൺസ് നേടിയ ഗില്ലിന്റെ വിക്കറ്റ് വീഴ്ത്തിയാണ് സിംബാബ്‍വേ ഈ കൂട്ടുകെട്ട് തകര്‍ത്തത്. ഗായക്വാഡിന് ഒരു റൺസിന് അര്‍ദ്ധ ശതകം നഷ്ടമായപ്പോള്‍ ഇന്ത്യയ്ക്ക് നാലാം വിക്കറ്റ് നഷ്ടമായി. 28 പന്തിൽ 49 റൺസാണ് താരം നേടിയത്. സഞ്ജു സാംസൺ 7 പന്തിൽ നിന്ന് 12 റൺസുമായി പുറത്താകാതെ നിന്നു.